Mon. Dec 23rd, 2024

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഒരു മലയാളി വ്യവസായി കൂടി അറസ്റ്റില്‍. വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായി അടുപ്പമുള്ള വ്യവസായിയാണ് ഇയാള്‍. സിബിഐ കേസില്‍ പതിനാലാം പ്രതിയാണ് അരുണ്‍. നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മലയാളി വിജയ് നായരും അറസ്റ്റിലായിരുന്നു. അതേസമയം, ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി ജയിലില്‍ എത്തി ചോദ്യം ചെയ്യുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സിസോദിയയെ മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡി യില്‍ വിട്ടിരിക്കുകയാണ്. ഇന്നലെ അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. മരുന്നുകള്‍ക്കൊപ്പം കണ്ണട, ഡയറി, പേന, ഭഗവത്ഗീത എന്നിവ ജയിലില്‍ കൈവശം വെയ്ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം