Mon. Dec 23rd, 2024

തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പൊലീസ് ട്രക്കിലേക്ക് മോട്ടോർ സൈക്കിൾ ഇടിച്ചുകയറി ചാവേർ ആക്രമണം. ആക്രമണത്തിൽ 9 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ കിഴക്കുള്ള സിബി നഗരത്തിലാണ് ആക്രമണം നടന്നത്. ട്രക്കിന്റെ പിറകിൽ നിന്നാണ് ചാവേർ മോട്ടോർ ​സൈക്കിൾ ഇടിച്ചു കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.