Mon. Dec 23rd, 2024

പാകിസ്ഥാൻ: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ടി വി ചാനലുകളെ വിലക്കി പാകിസ്ഥാൻ. ഇമ്രാൻ ഖാനെ  അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പൊലീസിന്റെ നീക്കം നടക്കാതെ വന്നതോടെയാണ് പാകിസ്ഥാന്‍ ഇലക്ട്രോണിക്‌സ് മീഡിയ റെഗുലേറ്ററി അതോറിറ്റി, അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിലക്ക് മറികടന്ന് പ്രസംഗം സംപ്രേഷണം ചെയ്ത എആര്‍വൈ ന്യൂസ് എന്ന ചാനലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, 8 മണി കഴിഞ്ഞാണ് ഉത്തരവ് വന്നതെന്നും എല്ലാ ചാനലകുകളും 9 മണി ബുള്ളറ്റിനില്‍ ഇമ്രാന്റെ പ്രസംഗംനൽകിയിരുന്നുവെന്നും എന്നാൽ  തങ്ങളുടെ ചാനലിന്റെ ലൈസന്‍സ് മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും എആര്‍വൈ ചാനല്‍ അധികൃതര്‍ വ്യക്കമാക്കി. 

ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ രാജ്യത്തിന്റെ ക്രമസമാധാനം തകർക്കാൻ കാരണമാകുമെന്നും പുതിയതും പഴയതുമായ ഒരു വാർത്ത സമ്മേളനങ്ങളും സംപ്രേഷണം ചെയ്യരുതെന്നും  മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം കോടതിയലക്ഷ്യത്തിന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് എത്തിയിരുന്നെങ്കിലും പിടിഐ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തടിച്ചു കൂടിയതിനാല്‍ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.