Wed. Jan 22nd, 2025

അഹമദാബാദ്:

 

ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്കെതിരെയുള്ള നാലാം ടെസ്റ്റിനും ഉണ്ടാകില്ല എന്ന് സൂചനകള്‍.

രണ്ടാം ടെസ്റ്റ് കഴിഞ്ഞ ഉടനെ അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. ബാക്കി മത്സരങ്ങൾക്കായി മടങ്ങി വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് ആയിരുന്നു ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ നയിച്ചത്.

സ്മിത്തിന്റെ നേതൃത്വത്തിൽ മൂന്നാം ടെസ്റ്റ്‌ ഓസ്ട്രേലിയ വിജയിച്ചു പരമ്പര 2-1 എന്ന നിലയിൽ ആക്കിയിരുന്നു.
അടുത്ത ടെസ്റ്റിൽ കൂടി സ്മിത്തിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയ വിജയിച്ചാൽ പരമ്പരയിൽ ഒപ്പമെത്തും