Wed. Dec 18th, 2024

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവം അപലനിയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലാണ് സംഭവം. ആരോഗ്യ പ്രവർത്തകർക്ക് നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കുറ്റകർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനാണ് ഇന്നലെ മർദനമേറ്റത്. സി.ടി.സ്‌കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ഐഎംഎ അറിയിച്ചിരുന്നു.
അതേസമയം ഡോക്ടറെ മർദിച്ച സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു