Mon. Dec 23rd, 2024

കൊച്ചിയിൽ നാളെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കളക്ടർ രേണു രാജ്. ബ്രഹ്മപുരത്തും സമീപത്തുമുള്ളവർ നാളെ വീടുകളിൽ കഴിയണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദേശത്തിലുണ്ട്. ബ്രഹ്മപുരം തീയണയ്ക്കാന്‍ ശ്രമം ഊര്‍ജിതമാക്കും. ശക്തിയേറിയ മോട്ടറുകള്‍ എത്തിച്ച് സമീപത്തെ പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്യുമെന്നും അഗ്നിരക്ഷാസേന ശ്രമം തുടരുകയാണെന്നും  കലക്ടര്‍ അറിയിച്ചു.  ഹെലികോപ്റ്റര്‍ പ്രയോജപ്പെടില്ലെന്നാണ് വിലയിരുത്തൽ. നാളെ വൈകിട്ടോടെ നിയന്ത്രണവിധേയമാകുമെന്നും കലക്ടര്‍ പറഞ്ഞു. അതേസമയം, തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ കൊച്ചി കമ്മീഷണർക്ക് കളക്ടർ നിർദേശം നൽകി.