Mon. May 6th, 2024

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും പരിശോധനകള്‍ നടക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലാണ് ചികിത്സയെന്ന് ആശുപത്രി ട്രസ്റ്റ് സൊസൈറ്റി ചെയര്‍മാന്‍ അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപപിക്കുന്നത്. വൈറല്‍ റെസിപ്രേറ്ററി ഇന്‍ഫെക്ഷന്‍ മൂലം ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം