Thu. May 2nd, 2024

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നമാരുടെ പട്ടികയില്‍ ട്വിറ്റര്‍ ഉടമയും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് വീണ്ടും രണ്ടാം സ്ഥാനത്തേക്ക്. രണ്ട് ദിവസം മുമ്പാണ് ഫ്രഞ്ച് ശതകോടീശ്വരന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടില്‍ നിന്ന് ഇലോണ്‍ മസ്‌ക് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. ഈ വര്‍ഷം ടെസ്ല ഇന്‍കോര്‍പ്പറേറ്റിന്റെ ഓഹരി വിലയിലുണ്ടായ 70 ശതമാനം വര്‍ധനവാണ് മസ്‌കിനെ കഴിഞ്ഞ ദിവസം വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. അതേസമയം, ബുധനാഴ്ച ടെസ്ലയുടെ ഓഹരികള്‍ 5 ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ ഒറ്റ ദിവസം കൊണ്ട് മസ്‌കിന് ഏകദേശം 1.91 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഓഹരിയിലുണ്ടായ ഇടിവാണ് ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.

ബ്ലൂംബെര്‍ഗിന്റെ ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് വെളിപ്പെടുത്തുന്നത് മാര്‍ച്ച് 3 വരെ ഇലോണ്‍ മസ്‌കിന്റെ ആകെ ആസ്തി 176 ബില്യണ്‍ യുഎസ് ഡോളറാണ്. നിലവില്‍ 187 ബില്യണ്‍ യു.എസ് ഡോളറാണ് ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ മൊത്തം ആസ്തി. നിക്ഷേപകരുടെ ആവശ്യവും വില്‍പ്പനയും കാരണം 100 ശതമാനത്തോളം ഉയര്‍ന്ന ടെസ്ല ഓഹരികളുടെ ഉയര്‍ന്ന ഓഹരികള്‍ കാരണം 2022-ല്‍ മാസങ്ങളോളം മസ്‌ക് ഒന്നാം സ്ഥാനത്തായിരുന്നു. അദ്ദേഹത്തിന്റെ ആസ്തി 300 ബില്യണ്‍ ഡോളറിലധികം കടന്നാല്‍ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആകുമെന്നും ഊഹിക്കപ്പെട്ടിരുന്നു. എന്നാല്‍ ഡിസംബറില്‍ വിവിധ കാരണങ്ങളാല്‍ ടെസ്ലയുടെ വില 65 ശതമാനം ഇടിയുകയാണുണ്ടായത്. ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി നിലവില്‍ 79.9 ബില്യണ്‍ യുഎസ് ഡോളറിന്റെ സമ്പത്തുമായി പതിനൊന്നാം സ്ഥാനത്താണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം