Tue. May 7th, 2024

കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. തീപടര്‍ന്നതിനെ തുടര്‍ന്ന് ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കത്തിനശിച്ചു.കൊല്ലം രണ്ടാംകുറ്റിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവ് ബുള്ളറ്റ് ഓടിച്ചുവരുന്നതിനിടയില്‍ വാഹനത്തില്‍ നിന്ന് പുക വരുന്നത് കണ്ട് വഴിയോരത്ത് നിര്‍ത്തുകയും ഇറങ്ങി ഓടിമാറുകയുമായിരുന്നു. പെട്ടെന്ന് തീ ബുള്ളറ്റില്‍ പടരുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും രണ്ട് ബൈക്കുകളിലേക്കും തീപിടിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങള്‍ മുഴുവന്‍ തീപടര്‍ന്നുപിടിച്ചിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അഞ്ച് വാഹനങ്ങളും പൂര്‍ണമായും നശിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം