Tue. Nov 5th, 2024

 

ഹരിയാനയില്‍ നടന്ന ദേശീയ സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് ധന്യ ജോസി. ഹൈദരാബാദില്‍ നടന്ന അന്‍പത്തി ഒന്നാമത് ഇന്ത്യന്‍ സ്‌റ്റൈല്‍ ദേശീയ ഗുസ്തി മത്സരത്തില്‍ വെങ്കല മെഡല്‍ ജേതാവാണ് ദിവ്യ ജോസി. സ്‌കൂള്‍, കേളേജ് തലത്തില്‍ വിവിധ മത്സരങ്ങളില്‍ ജേതാക്കളായിട്ടുണ്ട് ഇരുവരും. നിരവധി തവണ പരിക്ക്പറ്റിയിട്ടും ഗുസ്തി മതിയാക്കാന്‍ തോന്നിയിട്ടില്ലെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. തങ്ങളുടെ നേട്ടങ്ങള്‍ കണ്ട് കൂടുതല്‍ പെണ്‍കുട്ടികള്‍ ഗുസ്തി രംഗത്തേയ്ക്ക് വരുന്നുണ്ടെന്നും ഇരുവരും പറയുന്നു.

ചെറുപ്പം മുതലേ വിവിധ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ധന്യയും ദിവ്യയും മാസ്റ്ററായ ഷിബുവിനെ പരിചയപ്പെട്ടതോടെയാണ് ഗുസ്തിയുടെ ലോകത്തെക്കു ചുവടുവെച്ചു തുടങ്ങിയത്. ധന്യയ്ക്കും ദിവ്യയ്ക്കും നേട്ടങ്ങള്‍ കൊയ്യാന്‍ ആത്മവിശ്വാസം നല്‍കുന്നത് അച്ഛന്‍ ജോസിയുടെയും അമ്മയുടെയും അകമഴിഞ്ഞ പിന്തുണയാണ്. കുറ്റപ്പെടുത്താന്‍ ആളുകള്‍ ഉണ്ടെങ്കിലും പിന്തുണയ്ക്കുന്നവരുടെ സന്തോഷമാണ് ഇരുവരുടെയും സന്തോഷം. ഈ പിന്തുണയും കരുത്തും ആത്മവിശ്വാസവുമാണ് ഇവരുടെ നേട്ടങ്ങള്‍ക്ക് പിന്നിലും.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.