Sun. Dec 22nd, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിഷയത്തിൽ കേസെടുത്തത് സംസ്ഥാന സർക്കാർ ആണെന്നും അതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും  കോടതി വ്യക്തമാക്കി.  അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി കൂട്ടിച്ചേർത്തു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അര്‍ഹതയില്ലാത്തവര്‍ക്ക് ധനസഹായം ലഭിച്ചുവെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. വിദേശികൾക്കുപോലും ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു. അതേസമയം ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.