Thu. May 2nd, 2024

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാന്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി വിജിലന്‍സ്. സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും അഴിമതിയില്‍ പങ്കുണ്ടെങ്കില്‍ കുറ്റപത്രം നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സുപ്രീംകോടതി വിധി ചൂണ്ടികാട്ടിയാണ് പുതിയ സര്‍ക്കുലര്‍. അഴിമതിക്കായി വ്യാജ രേഖ, ഗൂഡാലോചന എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ കുറ്റപത്രം നല്‍കാം. വിജിലന്‍സ് അഴിമതിക്കാരായി കണ്ടെത്തിയ പല ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നില്ല. പുതിയ സര്‍ക്കുലറോടെ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം നല്‍കാം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം