Sat. Jan 18th, 2025

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ശിവശങ്കറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ത്തു. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടി. കോഴ ഇടപാടില്‍ ശിവശങ്കറിന് പങ്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇഡി വാദിച്ചു. നാലരക്കോടി രൂപയുടെ കോഴയിടപാട് നടന്നിട്ടുണ്ടെന്നും ഇതില്‍ ഒരു കോടി രൂപ മാത്രമാണ് കണ്ടെത്തിയതെന്നും ബാക്കി തുകയുള്‍പ്പെടെ കണ്ടത്തേണ്ടതുണ്ടെന്നും ഇഡി വാദിച്ചു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും വ്യക്തമാക്കി. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് എട്ട് വരെ റിമാന്‍ഡിലാണ് ശിവശങ്കര്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം