Sat. Nov 23rd, 2024

കൊച്ചി: പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 1110 രൂപയായി. നേരത്തെ 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി. ഇതോടെ വാണിജ്യ സിലിണ്ടറിന് 2124 രൂപ നല്‍കേണ്ടി വരും. നേരത്തെ 1773 രൂപയായിരുന്നു സിലിണ്ടറിന്റെ വില. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഓരോ സംസ്ഥാനങ്ങളിലെയും നികുതി നിരക്ക് അനുസരിച്ച് എല്‍പിജി വിലയില്‍ മാറ്റമുണ്ടാകും. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗാര്‍ഹിക സിലിണ്ടറിന് ഇതിനു മുന്‍പ് വില കൂട്ടിയത്. തുടര്‍ച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം