Fri. Feb 21st, 2025

ജമ്മു കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. പുൽവാമയിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ട് രണ്ടാം ദിവസമാണ് സൈന്യത്തിന്റെ നടപടി. പുൽവാമ ജില്ലയിലെ പദ്ഗംപോറ അവന്തിപോരയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലം വളഞ്ഞതെന്ന് കാശ്മീരി പൊലീസ് അറിയിച്ചു. ഫെബ്രുവരി 26 ന് ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ വച്ച് കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമ്മയെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു.  സഞ്ജയ് ശർമ്മയെ കൊലപ്പെടുത്തിയ ഭീകരനെയാണ് സേന വധിച്ചതെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.