Wed. Dec 18th, 2024

ഹോളിവുഡ് സിനിമകൾക്ക് വിലക്കേർപ്പെടുത്തി ഉത്തര കൊറിയ. ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികൾക്ക് അഞ്ചു വർഷം തടവ് നൽകാനും സിനിമ കാണാൻ അനുവദിക്കുന്ന മാതാപിതാക്കളെ ആറു മാസത്തേക്ക് ലേബർ ക്യാമ്പുകളിലേക്ക് അയക്കാനുമാണ് തീരുമാനം. ആദ്യം സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് താക്കീത് നൽകി വിടുകയായിരുന്നു. എന്നാൽ നിലവിൽ ഈ നിയമത്തിൽ മാറ്റം വരുത്തി ആറ് മാസം നിർബന്ധിത ലേബർ ക്യാമ്പിൽ അയക്കാനാണു നീക്കം. അതേസമയം ഹോളിവുഡ്, ദക്ഷിണ കൊറിയ സിനിമകൾ കണ്ടതിന്റെ പേരിൽ കുട്ടികൾ നിലവിൽ തടവ് ശിക്ഷ അനുഭവിക്കുന്നതായി വാർത്താ ഏജൻസിയായ മിറർ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിയമത്തിനെതിരായി സിനിമകൾ കൈവശം വെക്കുന്നവരോട് ഇനി കരുണ കാണിക്കില്ലെന്ന് അധികൃതർ അറിയിച്ചതായി  റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.