Mon. Dec 23rd, 2024

മദ്യനയ  കേസിൽ സി ബി ഐയുടെ അറസ്റ്റ് ചോദ്യം  ചെയ്ത് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. വിഷയം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ മുൻപാകെ പരാമർശിക്കും. അഞ്ചു ദിവസത്തെ കസ്റ്റഡിയിലാണ് മനീഷ് സിസോദിയയയെ വിട്ടിരിക്കുന്നത്. ഇന്നലെ രാത്രി മൂന്ന് മണിയോടെയാണ് സിസോദിയയെ റോസ് അവന്യൂവിലെ കോടതിയിൽ ഹാജരാക്കിയത്. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് സി ബി ഐ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം ജഡ്ജി എൻ.കെ.നാഗ്പാൽ അനുവദിച്ചു. ചർച്ചകളിലൂടെയാണ് മദ്യ നയം തീരുമാനിച്ചതെന്നും ഗൂഢാലോചന ഇല്ലെന്നും സിസോദിയയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഗൂഢാലോചനാ വാദത്തിൽ ഉറച്ചു നിൽക്കുന്ന  സിബിഐ, നേരത്തെ അറസ്റ്റിലായ പ്രതികൾക്കൊപ്പം സിസോദിയയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.