Sun. Dec 22nd, 2024

വിദ്യാർത്ഥി കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയ വിഷയത്തിൽ  വിദ്യാർത്ഥികൾ  ആശങ്കപ്പെടേണ്ടെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു.  വിരമിച്ച ഉദ്യോഗസ്ഥര്‍ വരെ പഠിക്കാനെന്ന് പറഞ്ഞ് യാത്രാ സൗജന്യം വാങ്ങുകയാണെന്നും  ഇത് നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അർഹതയുള്ള എല്ലാവർക്കും  യാത്ര ഇളവ് ലഭിക്കുമെന്നും  അടുത്ത വര്‍ഷം ഓണ്‍ലൈനിലൂടെ കണ്‍സെഷന്‍ പാസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ആന്റണി രാജു പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകൾ ആവശ്യമുന്നയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിന് സ്വകാര്യ ബസ്സുടമകള്‍ എതിരല്ലെന്നും എന്നാൽ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കേരളാ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (കെബിടിഎ) സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

25 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ലെന്ന് കെ എസ് ആർ ടി സി അറിയിച്ചിരുന്നു. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ മുപ്പത് ശതമാനം ആനുകൂല്യം നല്‍കുമെന്നും കെഎസ്ആര്‍ടിസി മാര്‍ഗരേഖയില്‍ പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.