Sat. Jan 18th, 2025

ഫെബ്രുവരി 27 ഇന്ന് ദേശീയ പ്രോട്ടീന്‍ ദിനം. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീന്‍. അതുകൊണ്ട് ഭക്ഷണക്രമത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുക. പ്രോട്ടീന്‍രെ കുറവ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ബാല്യം,  കൗമാരം, ഗര്‍ഭകാലം തുടങ്ങിയ സമയത്ത് വളര്‍ച്ചയ്ക്കും വികാസത്തിനും പ്രോട്ടീന്‍ വളരെ പ്രധാനമാണ്. താരതമ്യേന കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍ ഉറവിടങ്ങളായ ചിക്കന്‍, ടര്‍ക്കി, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉപയോഗിക്കണം. ഇത് അയേണ്‍, സിങ്ക്, വിറ്റാമിന്‍ ബി 12 തുടങ്ങിയ പ്രധാന പോഷക ഘടകങ്ങള്‍ നല്‍കുന്നു.

ഇവയ്ക്ക് പുറമെ നട്‌സ്, വിത്തുകള്‍ തുടങ്ങിയവ മികച്ച പ്രോട്ടീന്‍ ഉറവിടങ്ങളാണ്. ഇവയില്‍ നാരുകളും മറ്റ് പോഷകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ മുട്ടയും ഉള്‍പ്പെടുത്തണം. പ്രോട്ടീന്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള ഒരു സ്രോതസ്സാണ് മുട്ട. അവക്കാഡോ. വാഴപ്പഴം, ഓറഞ്ച്, കിവി, ബ്ലാക്ക് ബെറി തുടങ്ങി ഉയര്‍ന്ന അളവില്‍ ഉള്‍പ്പെട്ട പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതുപോലെ തന്നെ പ്രോട്ടീന്‍ പ്രധാനമാണെങ്കിലും അത് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം