Sat. Jan 18th, 2025

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. 10.30 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയത്. ഹാജരാകില്ലെന്ന് ഇ മെയില്‍ വഴി ഇഡിയെ അറിയിച്ചു. സഭ തുടങ്ങുന്ന ദിവസമായതിനാല്‍ ഔദ്യോഗിക തിരക്കുണ്ടെന്ന് രവീന്ദ്രന്‍ അറിയിച്ചു. അദ്ദേഹം മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസിലെത്തിയിട്ടുണ്ട്. ഇതിന് മുന്‍പും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ സി എം രവീന്ദ്രന്‍ ഒഴിഞ്ഞുമാറിയിരുന്നു. രാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സി എം രവീന്ദ്രന്റെ കൂടി അറിവോടെയാണ് നടന്നതെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി എം രവീന്ദ്രനോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചത്. എം ശിവശങ്കറിനെ മാത്രമാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം