Mon. Dec 23rd, 2024

മലപ്പുറം: ഇസ്രായേലല്‍ കൃഷി രീതി പഠിക്കാനായി കേരളത്തില്‍ നിന്നും പോയ കര്‍ഷക സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യന്‍ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയ ആണ് തിരിച്ചെത്തിയതെന്നും ബിജു പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് പറയുന്നുവെന്നു ബിജു പറഞ്ഞു. സോഹദരനാണ് തിരിച്ചു വരുന്നതിനുള്ള സഹായം ചെയ്ത് നല്‍കിയതെന്നും ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിസാ കാലാവധിയുള്ളതിനാല്‍ നിയമപരമായി ഇസ്രയേലില്‍ തുടരുന്നതിന് ബിജു കുര്യന് തടസമുണ്ടായിരുന്നില്ല. കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോകിന്റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. സന്ദര്‍ശന വേളയില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യന്‍ എന്ന കര്‍ഷകന്‍ സംഘത്തില്‍ നിന്നും കാണാതായി. പിന്നീടാണ് ഇയാള്‍ മുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം