Fri. Jan 24th, 2025

ബെംഗളൂരു: 2023 ല്‍ സാമ്പത്തിക മാന്ദ്യത്തെ ഒഴിവാക്കാന്‍ ലോകത്ത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐഎംഎഫ്. തൊഴില്‍ വിപണിയുടെ പ്രതിരോധ ശേഷിയും മഞ്ഞുകാലത്തിന്റെ കാഠിന്യക്കുറവും യുറോപ്യന്‍ രാജ്യങ്ങളെ മാന്ദ്യം ഒഴിവാക്കാന്‍ സഹായിച്ചുവെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു. ചൈന വളര്‍ച്ചക്കായി കൂടുതല്‍ പ്രേരണ നല്‍കുന്നു. 15 ശതമാനം വളര്‍ച്ചയോടെ ഇന്ത്യയും മികച്ച സ്ഥാനത്താണെന്നും ജോര്‍ജിയേവ പറഞ്ഞു. അതേസമയം, 2023 വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഘടനാപരമായ പരിഷ്‌കാരങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയം പിന്തുടരണം. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയും വേണമെന്നും അവര്‍ പറഞ്ഞു.തുര്‍ക്കിയിലും സിറയിലുമുണ്ടായ ഭൂകമ്പം പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ കരുതിയിരിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുന്നുണ്ടെന്നും ജോര്‍ജിയേവ വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം