Fri. Jan 24th, 2025

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുഖ്മയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. ജഗര്‍ഗുണ്ട, കുന്ദേദ് ഗ്രാമങ്ങളിലായാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധനക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചും വെടിവെയ്പ്പ് നടത്തി. ഈ ഏറ്റുമുട്ടലിലാണ് പൊലീസുകാര്‍ വീരമൃത്യു വരിച്ചത്. ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം വളരെ കൂടുതലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ മാവോയിസ്റ്റുകള്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി സുരക്ഷാ സേന പ്രദേശത്ത് പരിശോധന നടത്തിയത്. മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് രഹസ്യവിവരങ്ങള്‍ തുടരെ തുടരെ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ സഹായം കൂടി ഛത്തീസ്ഗഢ് പൊലീസ് തേടിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം