Mon. Dec 23rd, 2024

ജീവനക്കാരോട് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍. സൈബര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. കോര്‍പ്പറേറ്റ് ഫോണുകളില്‍ നിന്നും പ്രൊഫഷണല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന വ്യക്തിഗത ഉപകരണങ്ങളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. ടിക് ടോക്ക് ഉള്‍പ്പെട്ട ഡാറ്റ ലീക്കിങ് പോലുള്ള ഏതെങ്കിലും സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. കമ്മീഷന്റെ തീരുമാനത്തെ എതിര്‍ത്ത് ടിക് ടോക് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.

തെറ്റിദ്ധാരണകളുടെ പുറത്താണ് കമ്മീഷന്റെ നടപടിയെന്നും ഇത് തീര്‍ത്തും നിരാശാജനകമായ തീരുമാനമാണെന്നും ടിക് ടോക്. കഴിഞ്ഞ നവംബറില്‍ ചൈനയിലെ തങ്ങളുടെ സ്റ്റാഫിന് യൂറോപ്യന്‍ ഉപയോക്താക്കളുടെ ഡാറ്റ ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് ടിക് ടോക് സമ്മതിച്ചിരുന്നു. എന്നാല്‍, ആപ്പോ അതിന്റെ ഡാറ്റയോ നിയന്ത്രിക്കുന്നതില്‍ ചൈനീസ് സര്‍ക്കാരിന്റെ പങ്കാളിത്തം അവര്‍ നിഷേധിച്ചു.അതേസമയം, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനിലെ ഉപയോക്താക്കളുടെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാന്‍ ടിക്ടോക്ക് ചീഫ് എക്സിക്യൂട്ടീവ് ഷൗ സി ച്യൂവിന് മുന്നറിയിപ്പ് ഒരു മാസം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മാസത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ തീരുമാനവുമായി കമ്മീഷന്‍ എത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം