Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനെ തുടര്‍ന്ന് സൂര്യാഘാത മുന്നറിയിപ്പ് നല്‍കി ദുരന്ത നിവാരണ അതോറിറ്റി. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കണം. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. കുട്ടികളെയോ വളര്‍ത്തു മൃഗങ്ങളെയോ നിര്‍ത്തിയിട്ട വാഹനത്തില്‍ ഇരുത്തി പോകരുതെന്നും അദികൃതര്‍ നിര്‍ദേശിച്ചു. ചൂടു കൂടുന്നതിനാല്‍ നിര്‍മാണത്തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാട്ടുതീയ്ക്കുള്ള സാധ്യതയും അതോറിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം