Wed. Nov 6th, 2024

മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിലെ എല്‍ഐസി നിക്ഷേപങ്ങള്‍ വീണ്ടും നഷ്ടത്തിലേക്ക്. ഓഹരിവിപണി മൂല്യത്തില്‍ 30,000 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണി അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായി. ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളിലെ എല്‍ഐസിയുടെ വിപണിമൂല്യം ഏകദേശം 27,000 കോടിക്കടുത്തായിരുന്നു. എല്‍ഐസി 30,127 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ കമ്പനികളിലായി നടത്തിയിട്ടുള്ളത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷവും അദാനി എന്റര്‍പ്രൈസസില്‍ കൂടുതല്‍ പണമിറക്കിയ സ്ഥാപനമാണ് എല്‍ഐസി. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വിവരങ്ങള്‍ പ്രകാരം അദാനി ഓഹരികളില്‍ 28,400 കോടി രൂപയുടെ നിക്ഷേപമാണ് എല്‍.ഐ.സിക്കുള്ളത്. അദാനി പോര്‍ട്ടില്‍ 9.14 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡില്‍ 5.96 ശതമാനവും അദാനി എന്റര്‍ പ്രൈസസില്‍ 4.23 ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 3.65 ശതമാനും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 1.28 ശതമാനും ഓഹരികളാണ് എല്‍.ഐ.സിക്കുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം