Mon. Dec 23rd, 2024

ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശവുമായി യുഐഡിഎഐ. യുഐഡിഎഐയുടെ പേരില്‍ വ്യാജ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്നുമാണ് യുഐഡിഎഐയുടെ പരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം. ആധാര്‍ ദുരുപയോഗം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്നും സര്‍ക്കാര്‍ അത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും യുഐഡിഎഐ വ്യക്തമാക്കി. സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന യുഐഡിഎഐയിലേക്കുള്ള ലിങ്കും തെറ്റാണ്. ആധാറിനെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ എപ്പോഴും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ട സുപ്രധാനമായ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ബയോമെട്രിക് ഡാറ്റ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു അനിവാര്യ രേഖയായി ആധാര്‍ കാര്‍ഡ് മാറിയിരിക്കുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം