Mon. Dec 23rd, 2024

ജെറുസലേം: വെസ്റ്റ്ബാങ്കിലെ നബ്‌ലൂസ് നഗരത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 100 ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ നാല് ആയുധധാരികളും ഉള്‍പ്പെടുന്നു. അക്രമികളെ കീഴടക്കാനുള്ള ശ്രമത്തിനിടയില്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. അതേസമയം, 2023 ല്‍ ആയുധധാരികളും സാധാരണക്കാരുമായി 62 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതേ കാലയളവില്‍ 10 ഇസ്രയേല്‍ പൗരന്മാരും ഒരു യുക്രൈന്‍ സഞ്ചാരിയും പലസ്തീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം