Fri. Nov 22nd, 2024

ജനീവ: എല്ലാ രണ്ടു മിനിട്ടിലും ഗര്‍ഭ- പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ മൂലം ഒരു സ്ത്രീ മരിക്കുന്നുവെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട്. 20 വര്‍ഷത്തിനുള്ളില്‍ മാതൃ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 വര്‍ഷത്തിനിടെ ആകെ മാതൃമരണ നിരക്ക് 34.4 ശതമാനം കുറഞ്ഞിട്ടുണ്ട്. 2000 – 2003 കാലഘട്ടത്തില്‍ ഒരു ലക്ഷം ജനനം നടക്കുമ്പോള്‍ 339 അമ്മമാര്‍ മരിച്ചിരുന്നു. ഇത് 2020 ലെത്തിയപ്പോഴേക്കും 223 മരണമായി കുറഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ ഗര്‍ഭവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം ദിവസവും 800 സ്ത്രീകള്‍ മരിക്കുന്നു. അതായത്, എല്ലാ രണ്ടു മിനിട്ടിലും ഒരു സ്ത്രീ മരിക്കുന്നു. ഗര്‍ഭധാരണം ഭൂരിഭാഗം സ്ത്രീകള്‍ക്കും പ്രതീക്ഷകള്‍ നല്‍കുന്നതാണെങ്കിലും ദശലക്ഷക്കണക്കിന് പേര്‍ക്ക് അത് അപകടകരാമായ സാഹചര്യമാണുണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2016നും 2020നും ഇടയില്‍ എട്ട് യു.എന്‍ മേഖലകളില്‍ രണ്ടിടത്ത് മാത്രമാണ് മരണ നിരക്ക് കുറഞ്ഞത്. ആസ്‌ട്രേലിയയിലും ന്യൂസിലാന്റിലും 35 ശതമാനവും മധ്യ -ദക്ഷിണ ഏഷ്യയില്‍ 16 ശതമാനവും കുറവ് രേഖപ്പെടുത്തി

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം