Wed. Nov 6th, 2024

വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മലയാളിയായ വിവേക് രാമസ്വാമി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിട്ടാണ് വിവേക് മത്സരിക്കുന്നത്. ഫോക്സ് ന്യൂസിന്റെ പ്രൈം ടൈം ഷോയില്‍ തത്സമയ അഭിമുഖത്തിനിടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ സ്ട്രൈവിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് വിവേക് രാമസ്വാമി. അമേരിക്കയിലേക്ക് കുടിയേറിയ മലയാളി ദമ്പതികളുടെ മകനാണ് ഇദ്ദേഹം.

ഈ രാജ്യത്ത്, അതിന്റെ ആശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം വിവേക് പറഞ്ഞു. അമേരിക്കയെ തിരികെ കൊണ്ടുവരുന്നതിനും ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുമായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു രാഷ്ട്രീയ പ്രചാരണം മാത്രമല്ല. അടുത്ത തലമുറയിലെ അമേരിക്കക്കാര്‍ക്ക് ഒരു പുതിയ സ്വപ്നം സൃഷ്ടിക്കുന്നതിനുള്ള സാംസ്‌കാരിക മുന്നേറ്റം കൂടിയാണ്. നിങ്ങള്‍ യോഗ്യതയിലാണ് വിശ്വസിക്കേണ്ടത്. നിങ്ങളുടെ സ്വഭാവത്തിന്റെയും രാജ്യത്തിന് നല്‍കുന്ന സംഭാവനകളുടെയും അടിസ്ഥാനത്തിലായിരിക്കും നിങ്ങള്‍ ഈ രാജ്യത്ത് മുന്നേറുക, അല്ലാതെ ചര്‍മത്തിന്റെ നിറം അടിസ്ഥാനമാക്കിയായിരിക്കില്ലെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം