ഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിസോദിയയെ വിചാരണ ചെയ്യണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി വിജിലന്‍സ് വകുപ്പിനെ രാഷ്ട്രീയ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ച കേസിലാണ് സിസോദിയക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
ഡല്‍ഹിയില്‍ ആം ആദ്മി പര്‍ട്ടി അധികാരത്തില്‍ എത്തിയതിന് പിന്നാലെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഫീഡ്ബാക്ക് യൂണിറ്റ് (എഫ്ബിയു)രൂപീകരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ ഫീഡ്ബാക്ക് യൂണിറ്റ് ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നതാണ് സിസോദിയക്കെതിരായ കേസ്. സിസോദിയ ആയിരുന്നു ഈ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്നത് എന്നാണ് ആരോപണം. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിസോദിയയെ ചോദ്യം ചെയ്യാനായി സിബിഐ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എഫ്ബിയുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടാന്‍ പോകുന്നത്. ഡല്‍ഹി മദ്യനയ അഴിമതി കേസിലെ സിബിഐ എഫ്‌ഐആറില്‍ ഒന്നാം പ്രതിയാണ് ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ.