Sat. Feb 22nd, 2025
gautam-adani

ന്യൂഡല്‍ഹി: ഗൗതം അദാനിക്ക് അനുകൂലമായ ലേഖനങ്ങളില്‍ വിശദീകരണവുമായി വിക്കിപീഡിയ. ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ വ്യവസായങ്ങളെയും സംബന്ധിച്ച ലേഖനങ്ങളിലാണ് വിക്കീപീഡിയ വിശദീകരണം നല്‍കിയിരിക്കുന്നത്. നാല്‍പതോളം ലേഖകര്‍ പ്രതിഫലം വാങ്ങിയാണ് അദാനിക്ക് അനുകൂലമായി വിക്കിപീഡിയയില്‍ ലേഖനം എഴുതിയതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, വിക്കിപീഡിയയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ ലംഘിച്ച് ലേഖനങ്ങള്‍ മാറ്റി എഴുതിയ ലേഖകര്‍ക്കെതിരെ വിക്കിപീഡിയ അധികൃതര്‍ നടപടി സ്വീകരിച്ചു. ഇവരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയും ഭാവിയില്‍ ഇനി വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുന്നതില്‍ നിന്ന് തടഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 22 പേര്‍ വ്യാജ ഐപി മേല്‍വിലാസം ഉപയോഗിച്ചാണ് ലേഖനങ്ങള്‍ എഴുതി ചേര്‍ത്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ ആര്‍ട്ടിക്കിള്‍ സ്വതന്ത്ര വസ്തുതാന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം