Wed. Jan 22nd, 2025

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരമാണ് ഇന്ന് നടക്കുക. പ്രതി ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ആസ്പദമാക്കിയാണ് സാക്ഷി വിസ്താരം. ബാലചന്ദ്രകുമാര്‍ നല്‍കിയിരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റേതാണോ എന്ന് തിരിച്ചറിയാനാണ് മഞ്ജു വാര്യരെ വിസ്തരിക്കുന്നത്. കേസില്‍ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയാന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ദിലീപിന്റെ ആവശ്യം തള്ളിക്കളഞ്ഞു. അതേസമയം, കേസില്‍ വിസ്താരത്തിന് നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം