Fri. Nov 15th, 2024
-Treasury-Management

തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധിയെ തുടര്‍ന്ന് ട്രെഷറി നിയന്ത്രണം കടുപ്പിച്ചു. ബില്ലുകള്‍ മാറുന്നതിനുള്ള പരിധി 10 ലക്ഷമായി കുറച്ചു. ഇതിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ഇനി മുതല്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. നേരത്തെ 25 ലക്ഷമായിരുന്നു ഈ നിയന്ത്രണത്തിന്റെ പരിധി. സോഫ്റ്റ്‌വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ട്രെഷറി ഡയറക്ടര്‍ക്ക് കത്തയച്ചു. അതേസമയം സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സൂചന. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിനു ശേഷമായിരുന്നു പിന്നീട് പരിധി ഉയര്‍ത്തിയത്. അതാണ് ഇപ്പോള്‍ വീണ്ടും കുറച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം