Sat. Jan 18th, 2025

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിന് ശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതയാണ് സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിക്കുന്നതിന് കാരണമായത്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 159.54 പോയിന്റ് ഉയര്‍ന്ന് 60,851.08 ലും നിഫ്റ്റി 61.25 പോയിന്റ് വര്‍ധിച്ച് 17,905.85ലുമെത്തി. സെന്‍സെക്‌സില്‍ എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികളാണ് നേട്ടത്തില്‍. ആക്‌സിസ് ബാങ്ക്, ടൈറ്റന്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലാണ്.ഏഷ്യന്‍ വിപണിയില്‍ സൗത്ത് കൊറിയ, ചൈന എന്നിവ മുന്നേറ്റത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഹോങ്കോങും ജപ്പാനും നഷ്ടത്തിലാണ്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 1.06 ശതമാനം കുറഞ്ഞ് ബാരലിന് 83.18 ഡോളറായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം