Fri. Nov 15th, 2024

ഡല്‍ഹി: ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുന്ന 100 മേഖലകളില്‍ കേരളവും. ഇന്ത്യയിലെ 14 സംസ്ഥാനങ്ങള്‍ അപകടസാധ്യതാ പട്ടികയിലുണ്ട്. ഓസ്‌ട്രേലിയ കേന്ദ്രമായ ക്രോസ് ഡിപെന്‍ഡന്‍സി ഇനീഷ്യേറ്റീവ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2050 ആകുമ്പോഴേക്കും പട്ടികയിലുള്ള സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രളയം, കാട്ടുതീ, സമുദ്രനിരപ്പിലെ വര്‍ധനവ് തുടങ്ങിയ കാലാവസ്ഥാ വെല്ലുവിളികളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, രാജസ്ഥാന്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കാലാവസ്ഥാ മാറ്റം രൂക്ഷമായി ബാധിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. പട്ടികയിലെ ആദ്യ 50 മേഖലകളില്‍ 80 ശതമാനവും ചൈനീസ് നഗരങ്ങളാണ്. ചൈന കഴിഞ്ഞാല്‍ ഇന്ത്യയും യുഎസുമാണ് ഏറ്റവും കൂടുതല്‍ കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം