Wed. Dec 18th, 2024

മുംബൈ: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ടിസിഎസ്(ടാറ്റാ
കണ്‍സല്‍ട്ടന്‍സി സര്‍വിസസ്). പല ഐടി കമ്പനികളും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ടിസിഎസിന്റെ വിശദീകരണം. തൊഴില്‍ നഷ്ടമായ സ്റ്റാര്‍ട്ടപ് ജീവനക്കാരെ ജോലിക്കെടുക്കുന്നകാര്യം പരിഗണിക്കുന്നുണ്ടെന്നും ടിസിഎസ് എച്ച്ആര്‍ മേധാവി മിലിന്ദ് ലക്കാദ് പറഞ്ഞു. പ്രതിഭകളെ വളര്‍ത്തിയെടുക്കുകയാണ് ടിസിഎസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ജീവനക്കാരെ നിയമിക്കുമ്പോള്‍ അവരെ ഉല്‍പ്പാദനക്ഷമമാക്കുകയാണ് കമ്പനിയുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം