Fri. Jan 10th, 2025
syria air strike

ഡമാസ്‌കസ്: സിറിയയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 15പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അതീവ സുരക്ഷാ മേഖലയായ കഫര്‍ സൗസയിലാണ് ആക്രമണമുണ്ടായത്. വ്യോമാക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും ഇന്റലിജന്‍സ് വിഭാഗവും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കഫര്‍ സൗസ. ഇസ്രായേല്‍ ആക്രമണത്തെ സിറിയ ശക്തമായി അപലപിച്ചു. ഭൂകമ്പം വിതച്ച നാശത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേയുള്ള ആക്രമണത്തെ ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി’ കണക്കാക്കണമെന്ന് സിറിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം