Wed. Dec 18th, 2024

കൊച്ചി: വിദേശ യാത്രയ്ക്കായി ഒമ്പത് മാസം കൊണ്ട് ഇന്ത്യക്കാര്‍ ചെലവഴിച്ചത് 82,712 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ വിദേശ യാത്രക്കായി 700 കോടി ഡോളര്‍ ചെലവഴിച്ചിരുന്നു. ആര്‍ബിഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022 ഡിസംബറില്‍ ഇന്ത്യക്കാര്‍ 11 കോടി ഡോളര്‍ ആണ് വിദേശ യാത്രയ്ക്കായി ചെലവഴിച്ചത് . 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രിലിനും ഡിസംബറിനുമിടയില്‍ 99.9 കോടി ഡോളറാണ് ചെലവഴിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഓഹരി നിക്ഷേപത്തിനും വലിയ തുക ഇന്ത്യയില്‍ നിന്ന് വിനിമയം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ കമ്പനികളിലെ ഓഹരി നിക്ഷേപത്തിനായി 2018 സാമ്പത്തിക വര്‍ഷം മുതല്‍ ഏകദേശം 1,000 കോടി ഡോളറാണ് അയക്കുന്നത്. അഞ്ച് വര്‍ഷങ്ങളായി ഏകദേശം ഇതേ തുകയാണ് വിനിമയം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. മക്കളുടെ വിദ്യാഭ്യാസം, സമ്മാനങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്കും ഇന്ത്യക്കാര്‍ വിദേശ നാണ്യ വിനിമയം നടത്തുന്നുണ്ട്. ഇത്തരത്തില്‍ ഏകദേശം 1935 കോടി ഡോളറാണ് വിദേശത്തേക്ക് അയച്ചിരിക്കുന്നത്. 2022-ല്‍ 1,961 കോടി ഡോളറാണ് വിദേശ രാജ്യങ്ങളിലേക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം