മലപ്പുറം: സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായി. നിലവിലെ നിക്ഷേപ പലിശനിരക്ക് ഉയര്‍ത്താനാണ് നീക്കം. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ധന വരുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം വരയുള്ള നിക്ഷേപങ്ങള്‍ക്ക് 0.5 ശതമാനവും രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനവുമാണ് വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്.