Wed. Jan 22nd, 2025

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും ഇഡി റെയ്ഡ്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ അടക്കമുള്ള പത്തോളം നേതാക്കളുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. കോണ്‍ഗ്രസ് ട്രെഷററുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് ഇഡിയുടെ റെയ്ഡ് നടക്കുന്നത്. അതേസമയം, നടപടിയെ അപലപിച്ച് കോണ്‍ഗ്രസ്് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആത്മവീര്യത്തെ തകര്‍ക്കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഖനനം ചെയ്യുന്ന കല്‍ക്കരിക്ക് ടണ്ണിന് 25 രൂപ വീതം നിയമവിരുദ്ധമായി ലെവി ചുമത്തിയെന്ന കേസില്‍ അന്വേഷണം നടത്തുന്ന ഇഡി സംഘമാണ് പരിശോധന നടത്തുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം