Wed. Dec 18th, 2024

മുംബൈ: അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തി ഫെബ്രുവരി 20 ആയപ്പോഴേക്കും 50 ബില്യണ്‍ ഡോളറിന് താഴെയെത്തിയതായി റിപ്പോര്‍ട്ടുകള്‍. ബ്ലൂംബര്‍ഗ് ബില്യണര്‍ പട്ടിക പ്രകാരം നിലവില്‍ അദാനിയുടെ ആസ്തി 49.1 ബില്യണ്‍ ഡോളറാണ്. ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി ഇപ്പോള്‍ 25 സ്ഥാനത്താണ്. ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദാനിയുടെ ആസ്തി 47.6 ബില്യണ്‍ ഡോളറായാണ് കാണിക്കുന്നത്. അതേസമയം, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ അദാനി സ്റ്റോക്കുകള്‍ക്ക് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം വീണ്ടെടുക്കാന്‍ 410 ശതമാനം വരെയുള്ള മുന്നേറ്റം ആവശ്യമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം