Wed. Nov 6th, 2024
organ transplants

ഡല്‍ഹി: മരണാനന്തര അവയവദാനത്തിനുള്ള ചട്ടങ്ങളില്‍ മാറ്റവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ ചട്ടം അനുസരിച്ച് 65 വയസ്സുകഴിഞ്ഞവര്‍ക്കും മുന്‍ഗണനക്രമത്തില്‍ അവയവം ലഭിക്കും. നടപടിക്രമങ്ങള്‍ക്കായി പ്രത്യേകം ദേശീയപോര്‍ട്ടല്‍ സംവിധാനമൊരുക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അവയവദാന പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം. ഇനി മുതല്‍ അവയവം സ്വീകരിക്കാനും ദാനം ചെയ്യാനും നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ രജിസ്ട്രിയില്‍ അപേക്ഷിക്കാം.

ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന നിരീക്ഷണത്തിലാണ് സ്വീകര്‍ത്താവിന്റെ വയസ്സിലെ വ്യവസ്ഥകള്‍ എടുത്തുമാറ്റിയതെന്ന് മന്ത്രാലയം അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മരണാനന്തരം അവയവങ്ങള്‍ ദാനംചെയ്യാം. അതേസമയം, 18 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ നിയമപ്രകാരമുള്ള സമ്മതംവേണം. കേരളത്തില്‍ മൃതസഞ്ജീവനി പദ്ധതിപ്രകാരമാണ് മരണാനന്തര അവയവദാനം നടക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം