Wed. Dec 18th, 2024
adivasi-youth-viswanathan

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. മരിക്കുന്നതിന് മുമ്പ് വിശ്വനാഥനുമായി സംസാരിച്ച ആറ് പേരെ തിരിച്ചറിഞ്ഞു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഇവര്‍ വിശ്വനാഥനെ തടഞ്ഞുവെച്ചവരല്ലെന്നും വിവരമറിയാന്‍ സംസാരിച്ചവരാണെന്നുമാണ് പൊലീസ് പറയുന്നത്. വിശ്വനാഥനെ തടഞ്ഞുവെച്ച സമയത്ത് ആശുപത്രിയില്‍ ഉണ്ടായ രോഗികളുടെ കൂട്ടിരിപ്പുകാരാണിവരെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിലവില്‍ 450 പേരുടെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇന്നലെ വിശ്വനാഥന്‍ ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തിയിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ടെന്ന് ഉത്തരമേഖല ഐ ജി നീരജ് കുമാര്‍ ഗുപ്ത അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം