Sat. May 4th, 2024

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ. ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയുള്ള ആർത്തവ അവധി നൽകണമെന്ന നിയമത്തിനു സ്പെയിൻ പാർലമെന്റ് അംഗീകാരം നൽകി.

കരട് നിയമത്തെ അനുകൂലിച്ച് 185 പേരും എതിർത്ത് 154 പേരും വോട്ടുചെയ്തു. ജപ്പാൻ, ഇൻഡോനേഷ്യ, സാംബിയ തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ ശമ്പളത്തോട് കൂടിയുള്ള ആർത്തവ അവധി നൽകുന്നത്. വനിത മുന്നേറ്റത്തിൽ ചരിത്രപരമായ ദിനമാണിതെന്ന് സ്പെയിൻ സമത്വ മന്ത്രി ഐറിൻ മോൺടെറോ ട്വീറ്റ് ചെയ്തു. രാഷ്ട്രീയ പാർട്ടികൾക്കും തൊഴിലാളി സംഘടനകൾക്കും പൊതുസമൂഹത്തിനുമിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ശേഷമാണ് വിഷയം പാർലമെന്റിനു മുന്നിലെത്തിയത്. നിയമം സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും കൂടുതൽ പുരുഷന്മാരെ റിക്രൂട്ട് ചെയ്യാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സ്പെയിനിലെ ട്രേഡ് യുണിയനുകളിലൊന്നായ യു ജി ടി രംഗത്തുവന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.