Mon. Dec 23rd, 2024
elon musk

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തെത്തുമന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ നേട്ടത്തില്‍ 74 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടെയാണ് ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മസ്‌ക് ഒന്നാമനായി എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. ഈ വര്‍ഷം ഇതുവരെയുള്ളതിലെ കണക്ക് പ്രകാരം 19,650 കോടി യുഎസ് ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യം. ആഡംബര ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ എല്‍വിഎംഎച്ചിന്റെ സിഇഒ ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ടാണ് ഇപ്പോള്‍ ലോക ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 21,370 കോടി യുഎസ് ഡോളറാണ് ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിന്റെ ആസ്തി മൂല്യം. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇലോണ്‍ മസ്‌ക്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം