Mon. Dec 23rd, 2024

തിരുവനന്തപുരം: പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന്
കേരളം എതിര്‍ത്തില്ല എന്നതിന് തെളിവ്. തീരുമാനമെടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഒരിടത്തും കേരളത്തിന്റെ നിലപാടില്ല. ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലും ജി.എസ്.ടി കൗണ്‍സിലിലും കേരളം എതിര്‍ത്തു എന്നായിരുന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എതിര്‍ത്തില്ല എന്നാണ് മിനിറ്റ്‌സ് രേഖകല്‍ വ്യക്തമാക്കുന്നത്.

പാക്ക് ചെയ്ത് ലേബല്‍ ചെയ്ത് വില്‍ക്കുന്ന 25 കിലോ വരെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് 5 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കേരളമടക്കം ഒരു സംസ്ഥാനവും ജിഎസ്ടി കൗണ്‍സിലില്‍ എതിര്‍ത്തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. 2022 ജൂണ്‍ 28, 29 ദിവസങ്ങളില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സംസാരിച്ചതിനെ കുറിച്ച് വിവരമില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ചുമത്താനുള്ള നിര്‍ദ്ദേശം ഏകകണ്ഠമായി കൗണ്‍സില്‍ യോഗം അംഗീകരിച്ചെന്നാണ് മിനിറ്റ്‌സിലുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം