Wed. Jan 22nd, 2025

ഡല്‍ഹി: വോഡാഫോണ്‍ ഐഡിയയുടെ  ഡിസംബറിലെ മൂന്നാം പാദ നഷ്ടം 7,990 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 7,234.1 കോടി രൂപയായിരുന്നു. അതാണ് ഇപ്പോള്‍ 7,990 കോടിയായത്.
പ്രവര്‍ത്തങ്ങളില്‍ നിന്നുള്ള വരുമാനം 9 .29 ശതമാനം വര്‍ധിച്ച് 9,717.3 കോടി രൂപയില്‍ നിന്നും 10,620.6 കോടി രൂപയായി.

അതേസമയം, 4ജി വരിക്കരുടെ എണ്ണം വര്‍ധിച്ചതും, വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതും വരുമാന വളര്‍ച്ചയ്ക്ക് സഹായകമായെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 17.4 ശതമാനം ഉയര്‍ന്ന് 135 രൂപയായി. കഴിഞ്ഞ വര്‍ഷം 115 രൂപയായിരുന്നു.

4 ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ച ഉണ്ടായെന്നും ഈ പാദത്തില്‍ 10 ലക്ഷം 4 ജി വരിക്കാരെ ലഭിച്ചുവെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ 12.16 കോടി 4 ജി വരിക്കാരാണുള്ളത്. കമ്പനിയുടെ മൂലധന ചെലവ് ഡിസംബര്‍ പാദത്തില്‍ 750 കോടി രൂപയായി. മൊത്ത ബാധ്യത 2.22 ലക്ഷം കോടി രൂപയായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം