ഡല്‍ഹി: എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി വാടക പേയ്മെന്റ് നടത്തുന്നവര്‍ക്ക് തിരച്ചടി. സേവന നിരക്കില്‍ വര്‍ധനവ് വരുത്തി എസ്ബിഐ. എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്മെന്റ് സര്‍വീസസ് ഉപഭോക്താക്കള്‍ക്ക് അയച്ച എസ്എംഎസ് സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാര്‍ച്ച് 17 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നവര്‍ക്ക് സേവന നിരക്കായി 199 രൂപയും ജിഎസ്ടിയും ഈടാക്കും. നിലവില്‍ 99 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്. കഴിഞ്ഞ നവംബറിലാണ് സേവന നിരക്ക് 99 രൂപയായി ഉയര്‍ത്തിയത്. കഴിഞ്ഞ ആഴ്ച ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതിന് പിന്നാലെ പല ബാങ്കുകളുകളും വായ്പാ നിരക്ക് മുതല്‍ മറ്റ് സേവന ചാര്‍ജ്ജുകളില്‍ വരെ വര്‍ധനവ് ഏര്‍പ്പെടുത്തിയിരുന്നു. മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്താല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വാടക പേയ്മെന്റുകള്‍ നടത്തുമ്പോള്‍ ഏറ്റവുമധികം സേവന നിരക്ക് ഈടാക്കുന്നത് എസ്ബിഐ ആണ്.