Mon. Dec 23rd, 2024
pazha-nedumaran

ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം ഉന്നയിച്ച പി നെടുമാരനെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യും. നെടുമാരന്റെ അവകാശവാദം പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്ന നിലപാടിനെ തുടര്‍ന്നാണ് ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും അന്വേഷണത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.

തമിഴ് നാഷ്ണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് പി നെടുമാരനാണ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കൃത്യസമയത്ത് പൊതുജനത്തിന് മധ്യത്തില്‍ അദ്ദേഹം എത്തുമെന്നായിരുന്നു നെടുമാരന്റെ വെളിപ്പെടുത്തല്‍. തഞ്ചാവൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രഭാകരനും കുടുംബവുമായി താനും തന്റെ കുടുംബവും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം എവിടെയാണ് താമസിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു നെടുമാരന്‍ പറഞ്ഞത്. തമിഴ് ഇഴം സംബന്ധിച്ച തന്റെ പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നും നെടുമാരന്‍ അവകാശപ്പെട്ടു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം